ആതവനാട് മെഡിക്കൽ സെന്റർ പ്രവർത്തനം ആരംഭിച്ചു
കൂടശ്ശേരി പാറ : ആരോഗ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി ആതവനാട് മെഡിക്കൽ സെന്റർ കൂടശ്ശേരി പാറയിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എംഎൽഎ കുറുക്കോളി മൊയ്തീൻ , പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ആസാദ്, പഞ്ചായത്ത് മെമ്പർ ഷാഹിദാ നാസർ, ഉസ്മാൻ പൂക്കോട്, കെ വി ഹംസ മൗലവി എന്നിവർ സംബന്ധിച്ചു.
