സബ് രജിസ്ട്രാർ ഓഫീസിന് കെട്ടിടം നിർമിക്കണം
വണ്ടൂർ: വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിന് സ്വന്തം കെട്ടിടം നിർമിക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ വണ്ടൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ. അബ്ദുൽ ഹമീദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മുബഷീർ, ഷൈജൽ എടപ്പറ്റ, അസോസിയേഷൻ സംസ്ഥാന ട്രഷറർ സി.പി. അശോകൻ, ജില്ലാ പ്രസിഡന്റ് തെന്നാടൻ നാസർ, ജില്ലാ സെക്രട്ടറി കെ. മുഹമ്മദാലി, ജില്ലാ ട്രഷറർ ശശിധരൻ തിരൂർ, ജില്ലാ ജോയിന്റ് സെക്രട്ടറി ഉമ്മർ ഖാൻ, കെ. ശാരദ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സി.കെ. അബ്ദുൽ ഹമീദ് (പ്രസിഡന്റ്), പാലാട്ടൻ വേലായുധൻ, ബാലാമണി (വൈസ് പ്രസിഡന്റുമാർ), വി.കെ. സിറാജ് (സെക്രട്ടറി), യു. സതീഷ്, സി. നജ്മുൽ ബാബു (ജോയിന്റ് സെക്രട്ടറിമാർ), എൻ.കെ. ഹസീന (ട്രഷറർ).
