നിലമ്പൂരിൽ ബാങ്കിൽ നിന്നിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം കവർന്നു

November 16, 2026 - By North Malappuram




നിലമ്പൂർ: ബാങ്കിൽ നിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം രൂപ കവർന്നു. കാളികാവ് അഞ്ചച്ചവടി സ്വദേശി ഫിറോസിനാണ് പണം നഷ്ടമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നിലമ്പൂരിലെ ബാങ്ക് ഓഫ് ബറോഡ ശാഖയ്ക്ക് സമീപമായിരുന്നു സംഭവം.

പണവുമായി ഇറങ്ങിയ ഫിറോസിനെ നാലംഗ സംഘം കീഴ്പ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ആക്രമണത്തിന്റെയും പണം കവരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു. ആസൂത്രിതമായ കവർച്ചയാണെന്നാണ് വിലയിരുത്തൽ.

ഫിറോസ് സംഭവം പൊലീസിനോട് വിവരിച്ചെങ്കിലും പ്രതികളെക്കുറിച്ച് അറിയില്ലെന്നാണ് മൊഴി. പിൻവലിച്ച പണം മ്യൂൾ അക്കൗണ്ടിലേതാണോ എന്ന സംശയം പൊലീസിനുണ്ട്. ഇത്രയും വലിയ തുക ഫിറോസിന്റെ അക്കൗണ്ടിൽ എങ്ങനെ എത്തിയെന്നതും പരിശോധിക്കുന്നു. പണം ബന്ധപ്പെട്ട സംഘത്തിന് കൈമാറാതെ കടക്കാൻ ശ്രമിക്കുമ്പോൾ തട്ടിയെടുത്തതാകാമെന്നും സംശയമുണ്ട്. പ്രതികൾ പിടിയിലായാലേ ഇത് സ്ഥിരീകരിക്കാനാകൂ.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താൻ പൊലീസ് ഊർജിത അന്വേഷണം തുടങ്ങി.

Recent

Load More