പുലാമന്തോൾ ടൗണിൽ ഡീസൽ റോഡിലേക്ക് ഒഴുകി; മൂന്ന് ഇരുചക്ര വാഹനയാത്രക്കാർക്ക് പരിക്ക്

November 23, 2026 - By Malapuram

കൊളത്തൂർ: പട്ടാമ്പിയിൽനിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറിയുടെ ഇന്ധന ടാങ്കിൽനിന്ന് ഡീസൽ ചോർന്ന് പുലാമന്തോൾ ടൗണിലെ റോഡിലേക്ക് ഒഴുകി. റോഡിൽ പരന്ന ഡീസലിൽ തെന്നിവീണ് മൂന്ന് ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കേറ്റു.

ടൗണിലെ ഓട്ടോ തൊഴിലാളികൾ വിവരം അറിയിച്ചതിനെത്തുടർന്ന് പെരിന്തൽമണ്ണ ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി. റോഡ് വെള്ളമടിച്ച് കഴുകി വൃത്തിയാക്കിയതോടെയാണ് അപകടഭീഷണി ഒഴിവായത്.

ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ പി. മനോജ്, എം. ദിനേഷ്, കെ. ബാബുരാജ്, ടി. രാമകൃഷ്ണൻ, പി. ജയപ്രകാശൻ എന്നിവരാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. പുലാമന്തോൾ വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, ടൗണിലെ സാമൂഹികപ്രവർത്തകർ, ഓട്ടോ ഡ്രൈവർമാർ എന്നിവരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Category: മങ്കട

Recent

Load More