പൊന്നാനിയിൽ വീട്ടുമുറ്റത്തിരുന്ന വയോധികയുടെ മുഖത്ത് തെരുവുനായയുടെ കടിയേറ്റു

November 27, 2026 - By MalappuramMedia

പൊന്നാനി: വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന എഴുപത്തിയഞ്ചുകാരിയെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. കടവനാട് പറങ്കിവളപ്പ് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മുള്ളൂൽ തങ്കയ്ക്കാണ് നായയുടെ കടിയേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

മുഖത്താണ് കടിയേറ്റത്. ആ സമയത്ത് വീട്ടിൽ ഇവർ ഒറ്റയ്ക്കായിരുന്നു. തങ്കയുടെ നിലവിളി കേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും നായ ഓടിപ്പോയിരുന്നു. പൊന്നാനിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കയെ പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

രണ്ടുദിവസം മുമ്പ് പറങ്കിവളപ്പ് ക്ഷേത്രത്തിനടുത്ത് മറ്റൊരു വീട്ടിലെ മൂന്നുവയസ്സുകാരിക്കും യുടെ കടിയേറ്റിരുന്നു. പ്രദേശത്ത് ശല്യം രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ഭീതിയിലാണെന്ന് നാട്ടുകാർ പറഞ്ഞു.

Recent

Load More