യുവാവിനെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചു; നാലുപേർ പെരിന്തൽമണ്ണ പൊലീസ് പിടിയിൽ
പെരിന്തൽമണ്ണ: യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാറിൽ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം കവർച്ച ചെയ്യുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാലു പ്രതികൾ പൊലീസ് പിടിയിലായി. നീലഞ്ചേരി നെച്ചിക്കാടൻ ഹൗസിൽ എൻ.കെ. നിഷാർ (38), നീലഞ്ചേരി നെച്ചിക്കാടൻ ഹൗസിൽ ബിനൂസ് ഖാൻ (45), നീലഞ്ചേരി കൊട്ടപ്പുറമ്പിൽ കെ.പി. അമീറുദ്ദീൻ (33), തൂവ്വൂർ പാലക്കപ്പെട്ടൊട്ടങ്ങാൽ പൊറ്റെങ്ങാടൻ മുസ്തഫയുടെ മകൻ ഷുഹൈബ് (37) എന്നിവരാണ് പിടിയിലായത്. അബ്ദുൽ നിഷാദ് പി (31) എന്നയാളും പ്രതിയാണ്.
ഒക്ടോബർ 20-ന് പകൽ 12-ന് പൊന്യാകുർശ്ശിയിൽ കാറിലെത്തിയ സംഘം ഷുഹൈബിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. കാറിൽവെച്ച് മർദിച്ച സംഘം ഇദ്ദേഹത്തെ കാളികാവിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കമ്പിവടികൊണ്ടും കൈകൊണ്ടും ക്രൂരമായി മർദിച്ചു. ആക്രമണത്തിനിടെ ഷുഹൈബിന്റെ കൈവശമുണ്ടായിരുന്ന 4,20,000 രൂപ നഷ്ടപ്പെട്ടതായും ഷുഹൈബ് നൽകിയ പരാതിയിൽ പറയുന്നു.
രക്ഷപ്പെടാൻ ശ്രമിച്ച ഷുഹൈബിനെ പ്രതികൾ വീണ്ടും പിടിച്ചു നിർത്തി മർദിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
