വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം സമാപിച്ചു; കെ. സുബ്രഹ്മണ്യൻ പ്രസിഡന്റ്, ഹംസ പുല്ലാട്ടിൽ സെക്രട്ടറി
എടക്കര:നോട്ട് നിരോധനമാണ് രാജ്യത്തെ വ്യാപാരമേഖലയുടെ തകർച്ചയ്ക്കു കാരണമെന്ന് കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. എടക്കര ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ നടന്ന സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി കലാസാഗറിൽനിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു. ടെന്നീസ് ബോൾ ക്രിക്കറ്റ് സംസ്ഥാന ക്യാപ്റ്റൻ കൈലാസ് റാലി ഫ്ളാഗ് ഓഫ് ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ്. ദിനേശ്, സൂര്യ അബൂബക്കർ ഗഫൂർ, സീനത്ത് ഇസ്മയിൽ, ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ, ട്രഷറർ വി.കെ. അശോകൻ, ഷെമീർ തോട്ടത്തിൽ, ദിൽഷ പ്രകാശ്, പി.പി. അബ്ബാസ്, സുനിൽകുമാർ, ഇ.എം. മുഹ്സിൻ, സോമൻ പാലാട്ട് എന്നിവർ സംസാരിച്ചു.
ഭാരവാഹികളെ തിരഞ്ഞെടുത്തു
സമ്മേളനത്തിൽ സമിതിയുടെ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. സുബ്രഹ്മണ്യൻ (പ്രസിഡന്റ്), ഹംസ പുല്ലാട്ടിൽ (സെക്രട്ടറി), വി.കെ. അശോകൻ (ട്രഷറർ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ.
