ജില്ലാ കലോത്സവം: 20 വേദികൾ ഒരുങ്ങി; ആലത്തിയൂർ കെഎച്ച്എംഎച്ച്എസ്എസ് പ്രധാന കേന്ദ്രം

November 26, 2026 - By MalappuramMedia

ആലത്തിയൂർ: ശനിയാഴ്ച ആരംഭിക്കുന്ന ജില്ലാ കലോത്സവത്തിനുള്ള വേദികളുടെ ഒരുക്കം അവസാനഘട്ടത്തിലെത്തി. ആതിഥേയത്വം വഹിക്കുന്ന കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലും സമീപ സ്ഥലങ്ങളിലുമായാണ് 20 വേദികൾ തയ്യാറാക്കുന്നത്.

ഇശൽ മുറ്റം, പൂനൂരം എന്നിവ ഉൾപ്പെടെ വേദികൾക്ക് പേരുകൾ നൽകിയിട്ടുണ്ട്. ചമ്പവട്ടം റോഡിലെ ഐ.എം.സി. ആശുപത്രിക്ക് സമീപം, മലപ്പാടി റോഡിന് സമീപം, പടിഞ്ഞാറ്റുമുറി ഭാഗങ്ങളിലുമായി വേദികൾ സജ്ജമാക്കി. ദാറുൽ ഖുർആൻ സ്കൂളിന്റെ ഓഡിറ്റോറിയവും നവോദയ കോളേജ് ഹാളും വേദികളായി ഉപയോഗിക്കും

Recent

Load More