വെളിയങ്കോട്ട് വീട്ടിൽ 85 കിലോ കഞ്ചാവ്; 23 കാരൻ പൊന്നാനി എക്സൈസിന്റെ പിടിയിൽ

November 25, 2026 - By MalappuramMedia

പൊന്നാനി: വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 85 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പൊന്നാനി എക്സൈസ് സംഘം പിടികൂടി. വെളിയങ്കോട് പഴഞ്ഞി കറുപ്പം വീട്ടിൽ അനിൽ മുഹമ്മദിന്റെ മകൻ മുഹമ്മദ് അസ്ഹർ (23) ആണ് അറസ്റ്റിലായത്.

ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു എക്സൈസിന്റെ മിന്നൽ പരിശോധന. വാണിജ്യാടിസ്ഥാനത്തിൽ വൻതോതിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ്. നിയമത്തിലെ 20 (b)(ii)(c) വകുപ്പ് പ്രകാരം കേസെടുത്തു.

പൊന്നാനി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രഫുലചന്ദ്രൻ, പ്രിവന്റീവ് ഓഫീസർമാരായ എം.സി. വിനേഷ്, ടി.കെ. ജ്യോതി, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. കണ്ണൻ, എസ്. ശ്രീജിത്ത്, എ.പി. അർജുൻ, പി.കെ. രാഹുൽ, ഡ്രൈവർ ജി. വിനോദ്കുമാർ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Recent

Load More