മലപ്പുറം നഗരസഭ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ്: നവീകരണത്തിന് അരക്കോടി രൂപ അനുവദിച്ചു; ഡിസംബറിൽ ടെൻഡർ
മലപ്പുറം: മലപ്പുറം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തെ നഗരസഭ മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് നവീകരിക്കുന്നതിന് അരക്കോടി രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. ആറുവർഷം മുൻപ് ഉദ്ഘാടനം ചെയ്ത പ്ലാന്റ് ഒരു ഉപകാരവുമില്ലാതെ കിടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. പ്ലാന്റ് പ്രവർത്തനക്ഷമമാക്കുമെന്ന് നഗരസഭ അറിയിച്ചു.
16-ാം കേന്ദ്ര ധനകാര്യ കമ്മിഷന്റെ ടൈഡ് ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയാണ് വകയിരുത്തിയത്. കൂടാതെ പ്ലാന്റിലേക്ക് ശുദ്ധീകരിക്കാത്ത മലിനജലം കൊണ്ടുപോകുന്നതിനും ശുദ്ധീകരിച്ച വെള്ളം കൊണ്ടുപോകുന്നതിനും രണ്ടു ടാങ്കർലോറികൾ വാങ്ങുന്നതിനും സി.എഫ്.ടി.സി. ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും വകയിരുത്തി.
35 ലക്ഷം ചെലവഴിച്ച് നിർമിച്ച പ്ലാന്റ് 2020 ജനുവരി നാലിനാണ് ഉദ്ഘാടനം ചെയ്തത്. ഹോട്ടലുകളിൽനിന്നും മറ്റും എത്തുന്ന മലിനജലം ശുദ്ധീകരിച്ച് പുനരുപയോഗിക്കുന്നതായിരുന്നു പ്ലാന്റിന്റെ ലക്ഷ്യം. എന്നാൽ മലിനജലം ശുദ്ധീകരിക്കുന്നതിന് ഓയിൽ സെപ്റ്റേറ്റർ ടാങ്ക് അടക്കം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ പ്ലാന്റ് തുടക്കത്തിൽതന്നെ പ്രവർത്തനരഹിതമായി.
ഹോട്ടലുകളിൽനിന്നുള്ള മലിനജലവും പ്ലാന്റിലേക്ക് തിരിച്ചുവിട്ടതായുള്ള പരാതികളും ഉയർന്നിരുന്നു. ഇതിനിടെ പ്ലാന്റ് പ്രവർത്തനക്ഷമമാക്കാൻ സർക്കാർ അംഗീകൃത ഏജൻസിയെ കണ്ടെത്തി നടപടികൾ ഏകോപിപ്പിക്കേണ്ടിവരും.
മുൻ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്റ്റേറ്റ് പൊല്യൂഷൻ കൺട്രോൾ ബോർഡ് മുൻപ് മുൻപ് പരിശോധന നടത്തി അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ നടപടി വേണമെന്നും നിർദേശമുണ്ടായിരുന്നു.
