കെഎസ്ടിഎ മഞ്ചേരി സബ്ജില്ലാ സമ്മേളനം പി ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു

November 15, 2026 - By MalappuramMedia

മഞ്ചേരി : കെഎസ്ടിഎ (കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ) 36-ാം മഞ്ചേരി സബ്ജില്ലാ സമ്മേളനം ചെറുവണ്ണൂർ ഗവ. എൽപി സ്കൂളിൽ നടന്നു. സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് എബി മാത്യു അധ്യക്ഷനായി.
വൈസ് പ്രസിഡന്റ് ലൈലാബീവി രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി ടി റെജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി രജനി സംഘടനാ റിപ്പോർട്ട്, സബ്ജില്ലാ സെക്രട്ടറി കെ ബിന്ദു പ്രവർത്തന റിപ്പോർട്ടും ട്രഷറർ സ്വപ്ന സി സി വരവുചെലവ് കണക്കും അവതരിപ്പിച്ചു. . ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോമോൻ ജോർജ്, യു രാജേഷ്, സി ജ്യോതി, ജില്ലാ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ കെ ജനാർദ്ദനൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ : പ്രസിഡന്റ്: എബി മാത്യു, സെക്രട്ടറി: ടി. റെജി, ട്രഷറർ: സി.സി. സ്വപ്ന, വൈസ് പ്രസിഡന്റുമാർ: സനൽകുമാർ, ശ്രീജേഷ്, ഫസൽ, ജോയിന്റ് സെക്രട്ടറിമാർ: കെ. ബിന്ദു, ഒ.എം. അനൂപ്, പി. ബിനേഷ്

Recent

Load More