കുറുവ പഞ്ചായത്തിൽ ക്ലബ്ബുകൾക്ക് കായികോപകരണങ്ങൾ; നവംബർ 10-നകം അപേക്ഷിക്കാം
കൊളത്തൂർ: 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി അംഗീകൃത ക്ലബ്ബുകൾക്ക് സ്പോർട്സ്, ഗെയിംസ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് കുറുവ ഗ്രാമപ്പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. അർഹരായ ക്ലബ്ബുകൾ നവംബർ 10-ന് രാവിലെ 10 മണിക്കു മുൻപ് അപേക്ഷ സമർപ്പിക്കണം.
പഞ്ചായത്തിലെ ഇംപ്ലിമെന്റിങ് ഓഫീസർക്കാണ് അപേക്ഷ നൽകേണ്ടത്. ക്ലബ്ബിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഉപകരണങ്ങൾക്ക് അപേക്ഷിക്കാൻ ക്ലബ് കമ്മിറ്റി എടുത്ത തീരുമാനത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ്, ഭാരവാഹികളുടെ വിവരങ്ങൾ, ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം.
നിശ്ചിത സമയപരിധിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
