ഇരുവൃക്കകളും തകരാറിലായ എടവണ്ണ സ്വദേശിക്ക് വൃക്കമാറ്റിവെക്കാൻ ഉദാരമതികളുടെ സഹായം തേടുന്നു

October 24, 2026 - By North Malappuram

എടവണ്ണ: ഇരുവൃക്കകളും തകരാറിലായ എടവണ്ണ സ്വദേശിയുടെ ചികിത്സയ്ക്കായി ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചു. പത്തിപ്പിരിയം നെല്ലാണിയിൽ താമസിക്കുന്ന കരിമ്പനക്കൽ മുജീബ് റഹ്‌മാൻ (44) ആണ് ചികിത്സയിലുള്ളത്.

വൃക്കകൾ മാറ്റിവെക്കാൻ 40 ലക്ഷം രൂപയോളം ചെലവ് വരുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഈ തുക കണ്ടെത്താൻ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായം വേണമെന്ന് അവർ അഭ്യർഥിച്ചു.

പൊതുമരാമത്ത് മന്ത്രി കെ… ബഷീർ മുഖ്യരക്ഷാധികാരിയായാണ് കമ്മിറ്റി രൂപീകരിച്ചത്. ചെയർമാൻ കുഞ്ഞിപ്പ കുന്നത്തൂർ, കൺവീനർ ഷബീർ മാടശേരി, ട്രഷറർ ശിഹാബുദ്ദീൻ പുതുശേരി, ജോ. കൺവീനർമാരായ വി അർജുനൻ, പി മുഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

**സഹായം അയക്കാനുള്ള വിവരങ്ങൾ**
– അക്കൗണ്ട് നമ്പർ: 126302000001734
– ഐഎഫ്എസ്‌സി കോഡ്: IOBA0001263
– ബാങ്ക്: ഇന്ത്യൻ ബാങ്ക്, മഞ്ചേരി ബ്രാഞ്ച്

Category: ഏറനാട്

Recent

Load More