ഇന്ത്യൻ ടീമിൽ രണ്ട് മലപ്പുറത്തുകാർ: മുഹമ്മദ് സനാനും ആഷിഖ് കുരുണിയനും

November 10, 2026 - By MalappuramMedia

മലപ്പുറം: ഇടതു വിങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പടക്കുതിരയായ മുഹമ്മദ് സനാൻ വീണ്ടും ദേശീയ കുപ്പായമണിയും. ന്യൂസിലൻഡിനെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിലാണ് മഞ്ചേരിക്കാരൻ കളിക്കുക.
മുന്നേറ്റതാരം എഡ്മണ്ട് ലാൽറിൻഡികയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് പകരക്കാരനെന്ന നിലയിലാണ് സനാനു വിളി വന്നത്. ന്യൂസിലൻഡിൽ രണ്ടു സൗഹൃദ മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. വ്യാഴാഴ്ച ഓക്ലാൻഡിലാണ് ആദ്യ മത്സരം. 15-ന് ക്രൈസ്റ്റ് ചർച്ചിൽ രണ്ടാമത്തെ പോരാട്ടം നടക്കും.
മറ്റൊരു മലപ്പുറത്തുകാരൻ ആഷിഖ് കുരുണിയനും ടീമിലുണ്ട്. ഇതോടെ ടീമിൽ രണ്ടു മലപ്പുറത്തുകാരായി. ആറാം ക്ലാസ് മുതൽ മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സ് അക്കാദമിയിലായിരുന്നു സനാന്റെ പഠനം.
2023-ൽ ജംഷഡ്പൂർ എഫ്സിയിലൂടെയാണ് ഐഎസ്എൽ എല്ലിൽ എത്തിയത്. കൊൽക്കത്തയിൽ നടന്ന ഇന്ത്യ–ബ്രസീൽ, ഇന്ത്യ–ഉറുഗ്വേ പോരാട്ടങ്ങളിലും ഈ 22-കാരൻ കളിച്ചിരുന്നു. രണ്ടു കളികളിലും പകരക്കാരനായാണ് ഇറങ്ങിയത്. ബ്രസീലിനെതിരെ 45 മിനിറ്റും ഉറുഗ്വേക്കെതിരെ 25 മിനിറ്റും കളിച്ചു.

Category: SPORTS MEDIA

Recent

Load More