ഇടിമിന്നലിൽ സെർവർ തകരാറിലായി; കാലിക്കറ്റ് സർവകലാശാല നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

October 22, 2026 - By MalappuramMedia



തേഞ്ഞിപ്പലം: ഇടിമിന്നലിനെ തുടർന്ന് സർവകലാശാലയുടെ സെർവർ തകരാറിലായതോടെ, കാലിക്കറ്റ് സർവകലാശാല വെള്ളിയാഴ്ച (23-10-2026) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സാങ്കേതിക തടസ്സം പരിഹരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിദ്യാർഥികൾ സർവകലാശാലയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

Recent

Load More