ആതവനാട് പഞ്ചായത്തിൽ സൗജന്യ നിയമസഹായ ക്ലിനിക് തുടങ്ങി
ആതവനാട് : ആതവനാട് പഞ്ചായത്തും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് നടപ്പാക്കുന്ന സൗജന്യ നിയമസഹായ ക്ലിനിക്കിന് തുടക്കമായി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷാബീർ ഇബ്രാഹിം എം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ ടി ആസാദ് അധ്യക്ഷനായി.
സാധാരണക്കാർക്ക് നിയമസഹായവും മാർഗനിർദേശവും സൗജന്യമായി ലഭ്യമാക്കുകയാണ് ലക്ഷ്യം. എല്ലാ മാസവും രണ്ട് ദിവസം പഞ്ചായത്ത് ഓഫീസിൽ ക്ലിനിക് പ്രവർത്തിക്കും. നിയമപരമായ പരാതികളും സംശയങ്ങളും ഇവിടെ അറിയിക്കാം. പഞ്ചായത്തുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണാനും സഹായം ലഭിക്കും.
വൈസ് പ്രസിഡന്റ് സാജിത, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജാസർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മറിയാമു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അൻവർ കടലായി, പഞ്ചായത്തംഗങ്ങളായ അഷറഫ്, ഷാഫി എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജസീന പരിപാടിക്ക് നേതൃത്വം നൽകി. ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീജ നന്ദി പറഞ്ഞു.
