അധ്യാപകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

October 27, 2026 - By MalappuramMedia


ഒതുക്കുങ്ങൽ: കുഴിപ്പുറം കവലയിൽ അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ച സംഭവത്തിൽ, കാറോടിച്ച പരപ്പൂർ സ്വദേശി അമ്പവലൻ കുളപ്പുറത്ത് അക്ബറാലിയെ (36) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കുഴിപ്പുറം കോടായിക്കാടൻ ഹബീബിനും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അധ്യാപകൻ ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

Category: വേങ്ങര

Recent

Load More