രേഖകളില്ലാതെ ട്രെയിനിൽ കടത്തിയ 19 ലക്ഷവുമായി നിലമ്പൂർ സ്വദേശി  പിടിയിൽ

November 25, 2026 - By MalappuramMedia

പാലക്കാട്: രേഖകളില്ലാതെ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 19.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി പിടിയിൽ. നിലമ്പൂർ നാടുവിലകം പടിഞ്ഞാറെ ചിട്ടയത്തുവീട്ടിൽ സെൽവരാജ് (59) ആണ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ പിടിയിലായത്. ഷോൾഡർ ബാഗിനുള്ളിലെ രഹസ്യ അറയിൽ, വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം.

കോയമ്പത്തൂരിൽ നിന്ന് ട്രെയിനിൽ പാലക്കാട്ടെത്തി, റോഡ് മാർഗം നിലമ്പൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പണവും പ്രതിയെയും തുടരന്വേഷണത്തിനായി ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിങ്ങിന് കൈമാറി. ആർ.പി.എഫ്. പാലക്കാട് സി.ഐ. യു. രമേഷ്കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ, എസ്.സി.പി.ഒ. വി. സവിൻ, സി.പി.ഒ. പി.കെ. പ്രവീൺ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Recent

Load More