മ്യൂറൽ പെയിന്റിങ് ശിൽപ്പശാലയും പ്രദർശനവും സംഘടിപ്പിച്ചു
വണ്ടൂർ: സോപാനം മ്യൂറൽസിന്റെ ആഭിമുഖ്യത്തിൽ മ്യൂറൽ പെയിന്റിങ് ഏകദിന ശിൽപ്പശാലയും പ്രദർശനവും സംഘടിപ്പിച്ചു. ശാസ്താവങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് മ്യൂറൽ ആർട്ടിസ്റ്റുകളായ ദീപാ മാരാർ, സ്മിതാ സതീഷ് എന്നിവർ നേതൃത്വം നൽകി.
മ്യൂറൽ പെയിന്റിങ് മേഖലയിലെ കലാപരമായ അറിവുകളും പരിശീലനവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപ്പശാലയും പ്രദർശനവും സംഘടിപ്പിച്ചത്.
പ്രണവം ആർട്സ് വണ്ടൂർ, ചിന്മുദ്ര സെന്റർ ഫോർ എക്സലൻസ് വണ്ടൂർ, ശാസ്താവങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി ദിനം മുതൽ മ്യൂറൽ പെയിന്റിങ് ക്ലാസുകളുടെ പുതിയ ബാച്ചുകൾ ആരംഭിക്കും. ഓൺലൈൻ ക്ലാസുകളും ലഭ്യമാണ്.
