വണ്ടൂരിൽ ആംബുലൻസ് ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

October 13, 2026 - By North Malappuram

വണ്ടൂർ: ആംബുലൻസ് ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിലായി. മഞ്ചേരി പുല്ലഞ്ചേരി സ്വദേശി മഞ്ഞപ്പുള്ളി സൽമാനുൽ ഫാരിസിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴോടെ മണലിന്മേൽപാടം ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. വണ്ടൂർ–പാണ്ടിക്കാട് റോഡിൽനിന്നെത്തിയ ആംബുലൻസ് ബസ് സ്റ്റാൻഡിന് മുന്നിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവർ സഫ്വാനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.

വാഹനത്തിന്റെ ബോണറ്റിൽ വീണ സഫ്വാനുമായി പ്രതി ഏകദേശം 500 മീറ്ററോളം മുന്നോട്ടുപോയി. സഫ്വാന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഫ്വാൻ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു.

പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Category: വണ്ടൂർ

Recent

Load More