നിലമ്പൂരിൽ 2.75 മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി

October 11, 2026 - By North Malappuram

നിലമ്പൂർ: നഗരത്തിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 2.75 മീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. ക്ലാസിക് ലോഡ്ജിന് സമീപത്തെ ത്രിവേണി ഹോട്ടലിന്റെ പിൻവശത്തുള്ള ബാത്ത്റൂമിന് സമീപത്തുനിന്നാണ് ചെടി കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15ഓടെ നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എൻ. സന്തോഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ് കേസെടുത്തു. തുടർനടപടികൾക്കായി കഞ്ചാവ് ചെടിയും കേസ് രേഖകളും നിലമ്പൂർ എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി.

Recent

Load More