KSSPA വണ്ടൂർ നിയോജക മണ്ഡലം സമ്മേളനം ഇന്ന്; വിളംബര ജാഥ നടത്തി
വണ്ടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) വണ്ടൂർ നിയോജക മണ്ഡലം വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി വാർഷിക കൗൺസിൽ യോഗവും വിളംബര ജാഥയും നടത്തി.
കൗൺസിൽ യോഗം ജില്ലാ ജോയിന്റ് സെക്രട്ടറി എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ടി. അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് ഹുസൈൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി സി. മെഹബൂബ് വാർഷിക റിപ്പോർട്ടും ട്രഷറർ എൻ.കെ. രാജേന്ദ്രൻ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. എ. മുഹമ്മദാലി, പി. ഉണ്ണികൃഷ്ണൻ, പി.കെ. മനോജ് കുമാർ, എൻ. ശ്രീകൃഷ്ണകുമാർ, പി.പി. ചാക്കോ, സി.പി. രാമകൃഷ്ണൻ, എം. അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.
കൗൺസിൽ യോഗത്തിനുശേഷം വൈകിട്ട് അഞ്ചിന് ചെറുകോട് അങ്ങാടിയിൽ ചെണ്ടമേളത്തോടെ വിളംബര ജാഥ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിനയദാസ്, സ്വാഗതസംഘം ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, ജില്ലാ ട്രഷറർ കെ.പി. വിജയകുമാർ, എം. വേലായുധൻ, ഇ. ഉദയചന്ദ്രൻ, പി.കെ. മനോജ് കുമാർ, യു.സി. സജിത് നാരായൺ, എൽസമ്മ തോമസ്, നഫീസ സബാഹ്, ആമിന ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി.
നിയോജക മണ്ഡലം വാർഷിക സമ്മേളനം ഇന്ന് ചെറുകോട് ടികെഎം കൺവെൻഷൻ സെന്ററിൽ നടക്കും. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
