ആതവനാട് പഞ്ചായത്തിൽ വിജിലന്റ് നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

November 27, 2026 - By MalappuramMedia

ആതവനാട് : സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെ നിയമപരമായി എങ്ങനെ നേരിടാമെന്ന് വിശദീകരിച്ച് ആതവനാട് പഞ്ചായത്തിൽ ‘വിജിലന്റ്’ നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററും (ജിആർസി) ജാഗ്രതാ സമിതിയും സംയുക്തമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് കെ ടി ആസാദ് ഉദ്ഘാടനം ചെയ്തു . കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സലീന സിറാജ് അധ്യക്ഷയായി. മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്ഐ റുബീന ക്ലാസിന് നേതൃത്വം നൽകി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക, ഓൺലൈൻ അതിക്രമങ്ങൾക്കെതിരെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ ജസീന അവബോധം നൽകി.

വൈസ് പ്രസിഡന്റ് സാജിത, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നീരജ് എന്നിവർ ആശംസകൾ നേർന്നു. കുടുംബശ്രീ കൺവീനർ ശൈലജ സ്വാഗതം പറഞ്ഞു. ജിആർസി കമ്മ്യൂണിറ്റി കൗൺസിലർ ഹിബ പരിപാടിക്ക് നേതൃത്വം നൽകി.

Recent

Load More