മലമാനിന്റെ ഇറച്ചിയുമായി ചോക്കാട് സ്വദേശി പിടിയിൽ; വീട്ടിൽനിന്ന് 630 ഗ്രാം വേവിച്ച ഇറച്ചി കണ്ടെത്തി

October 12, 2026 - By North Malappuram

കരുവാരക്കുണ്ട്: മലമാനിന്റെ ഇറച്ചിയുമായി ചോക്കാട് സ്വദേശി കരുവാരക്കുണ്ട് വനംവകുപ്പ് അധികൃതരുടെ പിടിയിലായി. ചോക്കാട് പെടയന്താൾ കല്ലൻകുന്നൻ റസ്സൽ (52) ആണ് പിടിയിലായത്.

റസ്സലിന്റെ വീട്ടിൽനിന്ന് വേവിച്ച നിലയിലുള്ള 630 ഗ്രാം ഇറച്ചി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെടുത്തു. മാംസം എത്തിച്ചുനൽകിയ മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇറച്ചി കടത്താൻ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.

ഒലവക്കോട്, നെല്ലിയാമ്പതി, ചിതലയം റേഞ്ചുകളിൽ വന്യമൃഗവേട്ടയുമായി ബന്ധപ്പെട്ട കേസുകളിൽ റസ്സൽ നേരത്തെയും പ്രതിയായിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.

കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ടി. മുബഷിർ, ഡെപ്യൂട്ടി റേഞ്ചർ എസ്. നജും, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Category: വണ്ടൂർ

Recent

Load More