കൊടികുത്തിമലയിൽ സന്ദർശന സമയം പുലർച്ചെ 4.30 മുതൽ രാത്രി 7.30 വരെയായി ദീർഘിപ്പിച്ചു

September 30, 2026 - By Malapuram

പെരിന്തൽമണ്ണ: കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് ഇനി പുലർകാലത്തെ സൂര്യോദയവും സന്ധ്യയിലെ അസ്തമയവും നേരിട്ടു കണ്ടാനന്ദിക്കാം. ഒക്ടോബർ രണ്ടു മുതൽ (02.10.2026) കൊടികുത്തിമലയിൽ സന്ദർശന സമയം ദീർഘിപ്പിച്ചുകൊണ്ട് വനംവകുപ്പ് പുതിയ ഉത്തരവിറക്കി. ഇതോടെ സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും ഏറെക്കാലത്തെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
പുതിയ നിർദേശമനുസരിച്ച് രാവിലെ 4.30 മുതൽ രാത്രി 7.30 വരെയായിരിക്കും സന്ദർശന സമയം. രാവിലെ 4.30 മുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവേശന ടിക്കറ്റുകൾ വിതരണം ചെയ്യുക. ടോപ് സ്റ്റേഷനിൽ എത്തുന്ന സഞ്ചാരികൾ രാത്രി 7.30-ഓടെ തിരിച്ചിറങ്ങേണ്ടതാണെന്നും കാളികാവ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. നിലവിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചു വരെയായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.

Recent

Load More