മലപ്പുറം ജില്ലയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മുന്നേറ്റം; പെരിന്തൽമണ്ണയടക്കം വിവിധ സ്കൂളുകളിൽ സമ്പൂർണ വിജയം
മലപ്പുറം: സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക് വൻ മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ സ്കൂളുകളിലും എസ്എഫ്ഐ മികച്ച വിജയം നേടി.
പെരിന്തൽമണ്ണ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പുലാമന്തോൾ സ്കൂൾ, തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ, വണ്ടൂർ വിഎംസി സ്കൂൾ, ജിഎച്ച്എസ്എസ് തൃക്കാവ്, എവിഎച്ച്എസ്എസ് പൊന്നാനി, ജിഎച്ച്എസ്എസ് പേരശന്നൂർ എന്നിവിടങ്ങളിൽ എസ്എഫ്ഐ സമ്പൂർണ വിജയം കൈവരിച്ചു.
തെരഞ്ഞെടുപ്പ് സമയത്ത് പെരിന്തൽമണ്ണ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ മർദിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എംഎസ്എഫ് ശ്രമം നടത്തിയിരുന്നു. എന്നാൽ, അക്രമങ്ങളെ അതിജീവിച്ചാണ് എസ്എഫ്ഐ മികച്ച വിജയം നേടിയത്. വിജയത്തെ തുടർന്ന് പെരിന്തൽമണ്ണ ഗേൾസ്, ബോയ്സ് സ്കൂളുകളിൽ വിദ്യാർഥികളുടെ ആവേശകരമായ വിജയാഹ്ലാദ പ്രകടനം നടന്നു.
