500 രൂപ കൈക്കൂലി, തിരൂർ സ്വദേശിക്ക് 3 വർഷം തടവ് ശിക്ഷ

November 29, 2026 - By MalappuramMedia


തിരൂർ : നികുതി അടച്ചുനൽകാൻ 500 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഒഴൂർ വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് കോടതി മൂന്നുവർഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഇപ്പോൾ പൊന്നാനി സബ് രജിസ്ട്രാർ ഓഫീസിൽ ലോവർ ഡിവിഷൻ ക്ലാർക്കായ തിരൂർ സ്വദേശി സി.പി. ഗിരീഷ്കുമാറിനെ (47) കോഴിക്കോട് വിജിലൻസ് കോടതി കുറ്റക്കാരനായി കണ്ടെത്തുകയായിരുന്നു. ജഡ്ജി ഷിബു തോമസാണ് വിധി പറഞ്ഞത്.

2021-ലാണ് കേസിന് ആസ്പദമായ സംഭവം. ഓമച്ചപ്പുഴ സ്വദേശിയായ പരാതിക്കാരൻ പിതാവിന്റെ പേരിലുള്ള സ്ഥലത്തിന്റെ നികുതി അടയ്ക്കാൻ ഒഴൂർ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. അന്ന് ഫീൽഡ് അസിസ്റ്റന്റായിരുന്ന ഗിരീഷ്കുമാർ നികുതി അടച്ചുനൽകാൻ 500 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം പരാതിക്കാരനിൽ നിന്ന് വാങ്ങുന്നതിനിടെ മലപ്പുറം വിജിലൻസ് യൂണിറ്റ് ഇയാളെ കയ്യോടെ പിടികൂടി.

Category: തിരൂർ

Recent

Load More