മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു
ആലത്തിയൂർ: 37-ാമത് മലപ്പുറം റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന് ആലത്തിയൂർ കെ.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ തിരിതെളിഞ്ഞു. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. തവനൂർ എംഎൽഎ വി.എസ്. ജോയ് അധ്യക്ഷത വഹിച്ചു.
രാജ്യസഭാംഗം പി.പി. സുനീറും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 സെക്കൻഡ് റണ്ണറപ്പ് തീർത്ഥ സത്യനും മുഖ്യാതിഥികളായി. കുറുക്കോളി മൊയ്തീൻ, ടി.പി. അഷ്റഫ് അലി, പി.കെ. നവാസ് എന്നീ എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്ലു, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന നിയാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരതി പ്രദീപ്, വെട്ടം ആലിക്കോയ, ബഷീർ രണ്ടത്താണി എന്നിവർ സംബന്ധിച്ചു. തിരൂർ നഗരസഭാ ചെയർമാൻ ഇബ്രാഹിം ഹാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷബ്ന കുളങ്ങര വീട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താഹിറ മുണ്ടേക്കാട്ടിൽ, ബ്ലോക്ക് ഡിവിഷൻ അംഗം അബ്ദുൽ ഫുക്കാർ എന്നിവരും പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുജീബ് പൂളക്കൽ (തൃപ്രങ്ങോട്), സക്കീന വി.പി. (വെട്ടം), മുബാറക് വി.പി. (തലക്കാട്), മുഹമ്മദ് കോയ എം.പി. (തിരുനാവായ), സി.എം. റംല ടീച്ചർ (മംഗലം), സജ്ന ബാനു (പുറത്തൂർ) എന്നിവരും തൃപ്രങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ഫാസിയ, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. മുഹമ്മദ് ഷാഫി, അംഗം ശാരദ എന്നിവരും ചടങ്ങിനെത്തി.
വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് ആർ.ഡി.ഡി. ജൂഡ് ലൂയിസ്, വി.എച്ച്.എസ്.ഇ കുറ്റിപ്പുറം മേഖലാ അസിസ്റ്റന്റ് ഡയറക്ടർ എ. അബൂബക്കർ, സമഗ്ര ശിക്ഷ കേരള ഡി.പി.സി. ഡോ. ഷാഹുൽ ഹമീദ് എം.പി., ഡയറ്റ് മലപ്പുറം പ്രിൻസിപ്പൽ ഡോ. രാജേഷ് കെ.പി., ഡി.ഡി.ഇ ഓഫീസിലെ എ.എ. ഷറഫുദ്ദീൻ കെ.എ.എസ് എന്നിവർ സംബന്ധിച്ചു.
