ദേശീയപാതയില്‍ വാഹനപകടം; കാറും ലോറിയും കൂട്ടിയിടിച്ച് കൂമണ്ണ സ്വദേശികൾ മരിച്ചു
തേഞ്ഞിപ്പാലം: ദേശീയപാത ആറുവരിപ്പാതയില് വാഹനാപകടത്തില് രണ്ട് യുവാക്കള് മരിച്ചു. ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്
മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീര്, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തില് മൂന്ന് പേര്ക്ക് പരുക്കേറ്റു. ഇതില് രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
