ജില്ലാ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ്
മലപ്പുറം: ഒക്ടോബർ ആദ്യവാരത്തിൽ വയനാട്ടിൽ നടക്കുന്ന പുരുഷന്മാരുടെ സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് സെപ്തംബർ 7ന് നടക്കും.
രാവിലെ 8ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണ് സെലക്ഷൻ. 2026-27 വർഷത്തേക്ക് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ (AIFF) രജിസ്റ്റർ ചെയ്ത കളിക്കാർക്ക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കാം.
താൽപര്യമുള്ള താരങ്ങൾ നിശ്ചിത രജിസ്ട്രേഷൻ ഫീസ് അടച്ച് സെലക്ഷൻ സമയത്ത് സ്റ്റേഡിയത്തിൽ ഹാജരാകണം.
