നബിദിന റാലിക്കിടെ കുഴഞ്ഞുവീണ് വെളിമുക്ക് സ്വദേശി മരിച്ചു
മൂന്നിയൂർ: നബിദിന റാലിക്കിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. വെളിമുക്ക് ആറങ്ങാട്ട് കല്ലോട്ടിൽ മങ്ങാട്ട് അഹമ്മദ് (68) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറങ്ങാട്ടുപറമ്പ് ഹിദായത്തുസ്വിബ്‌യാൻ സുന്നി മദ്രസയിലെ നബിദിന റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞുവീണത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: സൈനബ. മക്കൾ: ജാബിർ, അബ്ദുർ റഊഫ്, ജസീല. മരുമക്കൾ: ഫൈസൽ (ഉള്ളണം), ഉമ്മുകുൽസും, ജഫ.
