കര്‍ഷകന്റെ അധ്വാനം വിഫലമായി; രണ്ടേക്കറിലെ കപ്പ കൃഷി ചീഞ്ഞുനശിച്ചു

August 24, 2026 - By Malapuram

മങ്കട: കഠിനാധ്വാനത്തോടെ കൃഷിയിറക്കിയ കപ്പ വിളവെടുപ്പിന് പാകമാകുന്നതിനിടെ ചീഞ്ഞുനശിച്ചതോടെ കര്‍ഷകന് ലക്ഷങ്ങളുടെ നഷ്ടം. കുറുവ ഗ്രാമപഞ്ചായത്തിലെ മീനാര്‍കുഴി വാര്‍ഡില്‍ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട മുല്ലപ്പള്ളി നാസറിന്റെ രണ്ടേക്കര്‍ സ്ഥലത്തെ കപ്പ കൃഷിയാണ് രോഗബാധയെ തുടര്‍ന്ന് പൂര്‍ണമായും നശിച്ചത്.

പഴമള്ളൂര്‍ തെക്കുംകുളമ്പ് പ്രദേശത്തായിരുന്നു നാസര്‍ കപ്പ കൃഷിയിറക്കിയത്. രണ്ടേക്കര്‍ സ്ഥലത്തായി ആറായിരത്തോളം കപ്പത്തണ്ടുകളാണ് നട്ടിരുന്നത്. വിളവെടുപ്പിന് പാകമാകുന്നതിനിടെയാണ് കപ്പ വ്യാപകമായി ചീഞ്ഞുനശിച്ചത്.

കുറുവ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും സമാനമായ രീതിയില്‍ കപ്പ കൃഷിക്ക് നാശനഷ്ടം സംഭവിച്ചതായി കര്‍ഷകര്‍ പറയുന്നു. വെള്ളപ്പൊക്കത്തിന് ശേഷമാണ് കപ്പയില്‍ രോഗബാധ കൂടുതലായി കണ്ടുവരുന്നതെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കഠിനാധ്വാനവും പ്രതീക്ഷയും നിക്ഷേപിച്ച കൃഷി നശിച്ചതോടെ നാസറിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്.

Category: മങ്കട

Recent

Load More