നിലമ്പൂരിൽ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ; കവർച്ചയ്ക്ക് ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ

November 18, 2026 - By North Malappuram

നിലമ്പൂർ: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.95 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിലായി. നാട്ടുകല്ല് കൊടക്കാട് സ്വദേശിയായ പനങ്ങാട്ടുതൊടി മുഹമ്മദ് ഷാഫി (23) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ചൊവ്വ പുലർച്ചെ ഒന്നോടെ കൊടക്കാടുള്ള വീട്ടിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തിങ്കളാഴ്ച പകൽ 11.45ഓടെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് പണം പിൻവലിച്ച് സബ് ട്രഷറിയിലേക്ക് പോകുകയായിരുന്ന അമരമ്പലം സൗത്ത് കിഴക്കേ പാലാമം സ്വദേശി കുമ്മാളി ഫിറോസിനെയാണ് കവർച്ചാസംഘം ആക്രമിച്ചത്. കൈക്ക് പരിക്കേറ്റ ഫിറോസിന്റെ പണമടങ്ങിയ പൊതി തട്ടിയെടുത്ത സംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്പി കെ റഫീക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.

പരാതിക്കാരന്റെ നീക്കങ്ങൾ നിരീക്ഷിച്ച് കവർച്ചാസംഘത്തിന് വിവരം കൈമാറിയത് മുഹമ്മദ് ഷാഫിയാണെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ ഇൻസ്പെക്ടർ എൻ ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണെന്നാണ്

Recent

Load More