നിലമ്പൂരിനെയും ചാലിയാറിനെയും ബന്ധിപ്പിക്കുന്ന മൊടവണ്ണ പാലം: നിർമാണപ്രവൃത്തികൾക്ക് തുടക്കമായി
നിലമ്പൂർ നഗരസഭയെയും ചാലിയാർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മൊടവണ്ണ പാലത്തിന്റെ നിർമാണത്തിന് മുന്നോടിയായുള്ള പ്രാഥമിക പ്രവൃത്തികൾ ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രിയും സ്ഥലം എം.എൽ.എയുമായ പി.കെ. ബഷീറിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിച്ചത്.
പാലം നിർമിക്കുന്നതിന്റെ ആദ്യഘട്ടമായി മണ്ണ് പരിശോധന പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ പുഴയുടെ ആഴത്തിൽ യന്ത്രസഹായത്തോടെ പാറ പരിശോധന ആരംഭിച്ചു. പാലത്തിന്റെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി നിലമ്പൂർ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥും സംഘവും സ്ഥലത്തെത്തി.
നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എം.കെ. ബാലകൃഷ്ണൻ, ഇ.പി. മുരളീധരൻ, കെ. സജീഷ്കുമാർ, ഗിരീഷ് മോളൂർമഠത്തിൽ, സുരേഷ്കുമാർ മാടത്തൊടി, സതി, കെ. വേലായുധൻ തുടങ്ങിയവരും സ്ഥലത്തെത്തി പ്രവൃത്തികൾ വിലയിരുത്തി.
