ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് വേദിയാകും

October 08, 2026 - By Malapuram

കുറ്റിപ്പുറം: 37-ാമത് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസ് വേദിയാകും. ഒക്ടോബർ 31, നവംബർ 1, 2 തീയതികളിലായി ശാസ്ത്രോത്സവം നടത്തുന്നതിനാണ് നിലവിൽ പരിഗണിക്കുന്നത്.

തീയതിയും ലോഗോ പ്രകാശനവും സംബന്ധിച്ച അന്തിമ തീരുമാനം മലപ്പുറം സ്കൗട്ട് ഹാളിൽ നാളെ ഉച്ചയ്ക്ക് 2.30ന് ചേരുന്ന യോഗത്തിൽ ഉണ്ടാകും. തീയതി തീരുമാനിച്ചാൽ ശാസ്ത്രനാടക മത്സരങ്ങൾ അടുത്ത ദിവസം തന്നെ നടത്തും.

ജില്ലയിലെ കൗമാര ശാസ്ത്രപ്രതിഭകളുടെ ഉപജില്ലാ മത്സരങ്ങൾ പുരോഗമിക്കുകയാണ്. ജില്ലയിലെ 17 ഉപജില്ലകളിൽ നിന്നായി 5,000ത്തിലധികം വിദ്യാർഥികൾ മൂന്ന് ദിവസം നീളുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുക്കും.

ശാസ്ത്രമേള, ഐ.ടി. മേള, ഗണിതമേള, സാമൂഹ്യശാസ്ത്രമേള, പ്രവർത്തിപരിചയ മേള തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

Recent

Load More