ഗാന്ധിസ്മൃതിയിൽ തിരുനാവായ ഒരിക്കൽ കൂടി സാക്ഷിയായി; പുഷ്പാർച്ചനയും സർവമത പ്രാർഥനയും സംഘടിപ്പിച്ചു

October 03, 2026 - By Malapuram

തിരുനാവായ: മഹാത്മാഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത കേരളത്തിലെ ഏക സ്ഥലവും സംസ്ഥാനത്തെ ആദ്യ ഗാന്ധി പ്രതിമ സ്ഥാപിക്കപ്പെട്ടതുമായ തിരുനാവായയിൽ ഗാന്ധിസ്മരണ പുതുക്കി. ഗാന്ധിജിയുടെ ഓർമകൾക്ക് മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.

ജില്ലാ ഭരണകൂടം, മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷൻ, സാംസ്കാരിക സംഘടനയായ റി എക്കോ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.

പുത്തനത്താണി റോഡിൽനിന്ന് ആരംഭിച്ച ശാന്തിയാത്രയിൽ എം.കെ. സതീഷ് ബാബു, സുമ ടീച്ചർ, സോളമൻ കളരിക്കൽ, അയ്യപ്പൻ കുറുമ്പത്തൂർ, കോഴിപ്പുറം ബാവ, സി.വി. സുലൈമാൻ, ഗോപിനാഥ് ചേന്നര, ഹമീദ് കൈനിക്കര എന്നിവർ നേതൃത്വം നൽകി.

സർവമത പ്രാർഥനയ്ക്കും രാംധുൻ ആലാപനത്തിനും സർവോദയ പ്രവർത്തക സുബൈദ പോത്തന്നൂർ നേതൃത്വം നൽകി. തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. മുഹമ്മദ് കോയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. റി എക്കോ പ്രസിഡന്റ് പൂവത്തിങ്കൽ റഷീദ് അധ്യക്ഷത വഹിച്ചു.

തിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രജീഷ്, ഗ്രാമപഞ്ചായത്ത് അംഗം സത്യനാഥൻ, ദിനീഷ് മാസ്റ്റർ, ഫിറോസ് ഖാൻ അന്നക്കമ്പാട്, നാസർ തെന്നല, കെ.വി. മൊയ്തീൻകുട്ടി മാഷ്, ഉണ്ണികൃഷ്ണൻ പൊന്നാനി, വി.കെ. അബൂബക്കർ മൗലവി, ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു.

Category: തിരൂർ

Recent

Load More