കോട്ടയ്ക്കലിൽ 5.98 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
കോട്ടയ്ക്കൽ: വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 5.98 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോട്ടയ്ക്കൽ പുതുപ്പറമ്പ് ചുടലപ്പാറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ ജിഷാദ് (32) ആണ് അറസ്റ്റിലായത്.
കോട്ടയ്ക്കൽ, ചങ്കുവെട്ടി, ചെനയ്ക്കൽ, എടരിക്കോട്, പുതുപ്പറമ്പ് മേഖലകളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
പ്രതിയിൽനിന്ന് എംഡിഎംഎ തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, സിപ്പ് ലോക്ക് കവറുകൾ, വിൽപ്പനയിലൂടെ ലഭിച്ച പതിനായിരത്തോളം രൂപ എന്നിവയും പിടിച്ചെടുത്തു.
