സമാന്തര എഴുത്തുലോട്ടറി നടത്തിയ യുവാവ് പുക്കോട്ടുംപാടത്ത് പിടിയിൽ
പുക്കോട്ടുംപാടം: അങ്ങാടി കേന്ദ്രീകരിച്ച് നിരോധിത ഒറ്റനമ്പർ എഴുത്തുലോട്ടറി നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. കോട്ടക്കൽ പടിഞ്ഞാറെപുരയ്ക്കൽ രാഹുൽ (25) ആണ് അറസ്റ്റിലായത്.
ഇടപാടുകാരിൽനിന്ന് വാങ്ങിയ പണം, ലോട്ടറി നമ്പറുകളും രേഖപ്പെടുത്തിയ പുസ്തകങ്ങൾ, മൊബൈൽ ഫോൺ എന്നിവ പിടിച്ചെടുത്തു. നിരോധിത ലോട്ടറി നിയമപ്രകാരം കേസെടുത്തു.
പുക്കോട്ടുംപാടം എസ്.ഐ. മാരായ അബ്ദുൾ കരീം, ദിനേശ്കുമാർ, എ.എസ്.ഐ. പി. അബ്ദുൾ സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലോട്ടറി മാഫിയയുമായി ബന്ധപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
