വണ്ടൂരിൽ മഞ്ഞപ്പിത്തം ജീവനെടുക്കുന്നു; കാളികാവിൽ വ്യാപാരി മരിച്ചു
വണ്ടൂർ: മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കാളികാവ് സ്വദേശി കൊച്ചുക്കുടിയിൽ സത്താർ മരിച്ചു. വ്യാപാരിയായിരുന്ന സത്താർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
വണ്ടൂർ മഞ്ചേരി റോഡിൽ അടുത്തിടെ തുറന്നു പ്രവർത്തനം ആരംഭിച്ച റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് പ്രധാനമായും രോഗബാധ സ്വീകരിച്ചിട്ടുള്ളത്. സെപ്റ്റംബർ 3നും 20 നും ഇടയിൽ ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവരിൽ നിന്നാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 11ന് ഈ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.
