മഞ്ചേരിയിൽ അത്യാധുനിക ട്രാഫിക് സിഗ്നലുകൾ പ്രവർത്തനസജ്ജമായി; പുതിയ ബസ് ബേയും തുറന്നു

November 12, 2026 - By Malapuram

മഞ്ചേരി: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമൊരുക്കുന്നതിനായി സെൻട്രൽ ജങ്ഷനിലും ജസീല ജങ്ഷനിലും സ്ഥാപിച്ച അത്യാധുനിക ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ പ്രവർത്തനസജ്ജമായി. അഹമ്മദ് കുരിക്കൾ സ്മാരക ബസ് ബേ കം ഷോപ്പിങ് കോംപ്ലക്‌സും പ്രവർത്തനം ആരംഭിച്ചു.

പുതിയ ട്രാഫിക് സിഗ്നൽ സംവിധാനങ്ങളുടെ സ്വിച്ച് ഓൺ കർമവും ബസ് ബേയിലേക്കുള്ള ആദ്യ ബസ് സർവീസിന്റെ ഫ്ലാഗ് ഓഫും അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ നിർവഹിച്ചു.

ഒരേസമയം രണ്ട് ദിശകളിൽ നിന്നുള്ള വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ കഴിയുന്ന രീതിയിലാണ് ജസീല, സെൻട്രൽ ജങ്ഷനുകളിൽ പുതിയ സിഗ്നൽ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

ബസ് ബേ പ്രവർത്തനസജ്ജമായതോടെ മലപ്പുറം ഭാഗത്തേക്കുള്ള ബസുകൾ പുതിയ ടെർമിനൽ വഴിയാണ് സർവീസ് നടത്തുന്നത്. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

മഞ്ചേരി നഗരസഭാ ചെയർപേഴ്‌സൺ വല്ലാഞ്ചിറ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ അഡ്വ. ബീന ജോസഫ്, സ്ഥിരംസമിതി അധ്യക്ഷന്മാർ, നഗരസഭാ കൗൺസിലർമാർ, മഞ്ചേരി ട്രാഫിക് യൂണിറ്റ് എസ്.ഐ. കെ.കെ. അബ്ദുൽ ബഷീർ, രാഷ്ട്രീയ-സാമൂഹിക-വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Recent

Load More