കുംഭമേളയുടെ പേരിൽ ചേരമാൻ പെരുമാളിന്റെ ചരിത്രം അട്ടിമറിക്കുന്നുവെന്ന് സജീവൻ പുതുവാശ്ശേരി

November 26, 2026 - By Malapuram

മലപ്പുറം: തിരുനാവായയുടെയും ചേരമാൻ പെരുമാളിന്റെയും ചരിത്രം അട്ടിമറിക്കാനുള്ള ശ്രമമാണ് കുംഭമേളയുടെ പേരിൽ നടക്കുന്നതെന്ന് ചരിത്രകാരൻ സജീവൻ പുതുവാശ്ശേരി. മലപ്പുറത്ത് വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ചേരമാൻ പെരുമാൾ പുലയ സമുദായാംഗമായിരുന്നുവെന്നും, അതുകൊണ്ടാണ് സവർണ താത്പര്യക്കാർ ആ ചരിത്രം ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ ചേരരാജാക്കന്മാരുടെ കിരീടധാരണ ചടങ്ങായിരുന്നു 28 ദിവസം നീണ്ടുനിന്ന മാഘമകം (മാമാങ്കം) എന്നും അദ്ദേഹം പറഞ്ഞു.
നാവാമുകുന്ദ ക്ഷേത്രം ഒരു ബുദ്ധക്ഷേത്രമായിരുന്നുവെന്നും സജീവൻ പുതുവാശ്ശേരി ചൂണ്ടിക്കാട്ടി. തിരുനാവായയ്ക്ക് കുംഭമേളയുമായോ സന്ന്യാസിമാരുമായോ മറ്റ് ആചാരങ്ങളുമായോ ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Recent

Load More