കാടാമ്പുഴയിൽ 535 ഗ്രാം എംഡിഎംഎ പിടികൂടിയ കേസ്; രണ്ടാം പ്രതിയും അറസ്റ്റിൽ

October 13, 2026 - By Malapuram

വളാഞ്ചേരി: കാടാമ്പുഴ മരവട്ടത്തെ വീട്ടിൽനിന്ന് 535 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടാം പ്രതിയും അറസ്റ്റിൽ. കോട്ടയ്ക്കൽ കുറ്റിപ്പുറത്ത് കാമ്പുറത്ത് വീട്ടിൽ സിദ്ദിഖ് (44) ആണ് അറസ്റ്റിലായത്.

കാടാമ്പുഴ പോലീസും ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് സിദ്ദിഖിനെ പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ച മരവട്ടം പെരുകുളം വീട്ടിൽ ശിഹാബ് (37) അറസ്റ്റിലായിരുന്നു. വിൽപ്പനയ്ക്കായി വീട്ടിൽ എംഡിഎംഎ സൂക്ഷിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കേസ്.

ശിഹാബിന് മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്നത് സിദ്ദിഖാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിനെ റിമാൻഡ് ചെയ്തു.

Recent

Load More