വൈലത്തൂർ റോഡ് വികസനം: അതിർത്തി നിർണയിക്കാൻ സർവേ തുടങ്ങി
വൈലത്തൂർ: പൊന്മുണ്ടം വൈലത്തൂർ അങ്ങാടിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് റോഡിന്റെ അതിർത്തി നിർണയിക്കുന്നതിനുള്ള സർവേ നടപടികൾ ആരംഭിച്ചു.
തിരൂർ ദൂരേഖാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ ഒൻപതോടെയാണ് സർവേ ആരംഭിച്ചത്. വൈലത്തൂർ ടൗണിൽ തിരൂർ ഭാഗത്തുനിന്ന് ആരംഭിച്ച സർവേ താനാളൂർ റോഡ് ജങ്ഷൻ വരെ നടത്തി. വരും ദിവസങ്ങളിൽ റോഡിന്റെ മറ്റു ഭാഗങ്ങളിലെയും സർവേ നടപടികൾ പൂർത്തിയാക്കും.
സർവേയർമാരായ സുജിത്, തംഷമ്മാസ്, പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സിമി, അസിസ്റ്റന്റ് എൻജിനീയർ വിമൽ എന്നിവർ സർവേ സംഘത്തിലുണ്ടായിരുന്നു.
