വേങ്ങരയിൽ ഇന്ന് ഉപതിരഞ്ഞെടുപ്പ്; പോളിങ് രാവിലെ ഏഴ് മുതൽ

September 28, 2026 - By Malapuram

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ പുങ്കുടായിയിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് (തിങ്കളാഴ്ച) നടക്കും. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.

വാർഡിൽ ആകെ 1,682 വോട്ടർമാരാണുള്ളത്. യു.ഡി.എഫ്. സ്ഥാനാർഥിയായി കെ.പി. ഹസീന ഫസലും എൽ.ഡി.എഫ്. സ്ഥാനാർഥിയായി യു.പി. സുഭാഷും മത്സരരംഗത്തുണ്ട്. ബി.ജെ.പി. സ്ഥാനാർഥിയെ നിർത്തിയിട്ടില്ല.

യു.ഡി.എഫ്. അംഗമായിരുന്ന കെ.പി. ഫസൽ മരിച്ചതിനെ തുടർന്നാണ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് വേങ്ങര പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണൽ ആരംഭിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Category: വേങ്ങര

Recent

Load More