വേങ്ങരയിൽ 2.6 ഗ്രാം എംഡിഎംഎ പിടികൂടി; 46കാരൻ അറസ്റ്റിൽ

September 28, 2026 - By Malapuram

വേങ്ങര: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വേങ്ങരയിൽ പൊലീസ് നടത്തിയ പരിശോധനയിൽ 2.6 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വേങ്ങര പറപ്പൂർ പുഴച്ചാൽ സ്വദേശി പഴമഠത്തിൽ രവി (46)യെ പൊലീസ് അറസ്റ്റ് ചെയ്തു. പുഴച്ചാലിലുള്ള ഇയാളുടെ വീട്ടിൽനിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

പ്രതിയുടെ പേരിൽ നേരത്തെയും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരമായിരുന്നു പരിശോധന.

വേങ്ങര സബ് ഇൻസ്പെക്ടർ നൗഫൽ, സി.പി.ഒ. ആതിര, മലപ്പുറം ഡാൻസാഫ് സംഘം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

Category: വേങ്ങര

Recent

Load More