വെങ്ങാട് തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു ; ജാഗ്രത പാലിക്കണം
കൊളത്തൂർ: വെങ്ങാട് പ്രദേശത്ത് കണ്ടെത്തിയ തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മണ്ണുത്തിയിലെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ വെറ്ററിനറി പാത്തോളജി വിഭാഗം നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മൂർക്കനാട് പഞ്ചായത്ത് ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു. തെരുവുനായകളുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
