വണ്ടൂർ ഉപജില്ലാ കായികമേളയ്ക്ക് തുടക്കം; 2,600 താരങ്ങൾ മത്സരിക്കും
വണ്ടൂർ: വണ്ടൂർ ഉപജില്ലാ സ്കൂൾ കായികമേളയ്ക്ക് തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് തുടക്കമായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ല ഉദ്ഘാടനം ചെയ്തു. തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് സുമ താരിയൻ അധ്യക്ഷത വഹിച്ചു.
നാലു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 190 ഇനങ്ങളിലായി 2,600ഓളം കായികതാരങ്ങൾ മാറ്റുരയ്ക്കും.
ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം പി.എച്ച്. ഷമീം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മുഹമ്മദ് നജീബ്, സജ്ന മന്നിയിൽ, ശശി പുതുക്കോടൻ, കെ. ഷാനി, പി.ടി.എ. പ്രസിഡന്റ് ടി. രമേശ്, എ.ഇ.ഒ. പി. പ്രേംസാഗർ, ബി.പി.സി. ഒ. മുഹമ്മദ് അബ്ദുൽ നിസാർ, പ്രിൻസിപ്പൽ എസ്. ജയചന്ദ്രൻ, പ്രധാനാധ്യാപിക എം.സി. സിന്ധു തുടങ്ങിയവർ സംസാരിച്ചു.
