ബാലസംഘം ആതവനാട് പഞ്ചായത്ത് സമ്മേളനം സി വിജയകുമാർ ഉദ്ഘാടനം ചെയ്തു
പൂളമംഗലം : ബാലസംഘം ആതവനാട് പഞ്ചായത്ത് സമ്മേളനം ചകിരിപ്പാറയിൽ നടന്നു. ബാലസംഘം സംസ്ഥാന ജോയിൻ കൺവീനർ സി വിജയകുമാർ ഉദ്ഘാടനം ചെയ്തു. അഭിദേവ് അധ്യക്ഷനായി. പ്രവർത്തന റിപ്പോർട്ട് വി പി ഹനീഫയും സംഘടന റിപ്പോർട്ട് അംബിളി ടീച്ചർ, ഷിത എന്നിവർ അവതരിപ്പിച്ചു. സി അബ്ദുൽകരീം, വാർഡ് മെമ്പർ അനൂപ്, കെ രജീഷ്, കെ പി ഉണ്ണികൃഷ്ണൻ, എം കോയകുട്ടി, കെ വി മോഹൻദാസ്, മോഹനൻ കാട്ടാംകുന്ന്, അബൂബക്കർ, എൻ ഫാരിസ്, മണികണ്ഠൻ, ജമീല എന്നിവർ സംസാരിച്ചു. ഷിജിൽ പൂളമംഗലം സ്വാഗതവും കൺവീനർ ശ്രീജ മലയത്ത് നന്ദിയും പറഞ്ഞു
