പോക്സോ കേസിൽ 53 കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു
എടപ്പാൾ: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ 53-കാരനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. അയിലക്കാട് സ്വദേശി സുരേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.
