തവനൂർ സെൻട്രൽ ജയിലിൽ ബീഡിയും ഹാൻസും കണ്ടെത്തി; പൊലീസ് കേസെടുത്തു
തവനൂർ:സെൻട്രൽ ജയിൽ കോംപൗണ്ടിൽനിന്ന് ബീഡിയും ഹാൻസും കണ്ടെത്തിയ സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.
ജയിൽ കോംപൗണ്ടിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് 30 പാക്കറ്റ് ബീഡിയും ഹാൻസും കണ്ടെത്തിയത്. സംഭവത്തിൽ തവനൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കുറ്റിപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
